കാതില്‍ ഒരു കഥ ഞാന്‍
പൂവേ ഇനി പറയാം
ഇനിയും നീയെന്‍ ചങ്ങാതി
ശലഭം വഴിമാറുമാ മിഴി രണ്ടിലും
നിന്‍ സമ്മതം
ഇളനീര്‍ പകരം തരും
ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും
മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍
തരളമാം സമ്മതം
എന്റെ ജീവനായ്
നിന്നെ അറിയാന്‍ സമ്മതം
ശലഭം വഴി മാറുമാ
മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും
ചൊടി രണ്ടിലും നിന്‍ സമ്മതം
പദമലര്‍ വിരിയുമ്പോള്‍
സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍
സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം
നീ പങ്കു വച്ചു തരുമോ
ഓരോ പാതിരാവും
നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില്‍
നിന്‍ രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും
നാദത്തില്‍ മുങ്ങി ഞാന്‍
എന്റെ ഏഴു ജന്മങ്ങള്‍ക്കിനി സമ്മതം
ശലഭം വഴിമാറുമാ
മിഴി രണ്ടിലും നിന്‍ സമ്മതം
സമ്മതം
കവിളിണ തഴുകുമ്പോള്‍
സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍
സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം
നിന്‍ കണ്ണെഴുത്തിലറിയാം
കാതില്‍ ചൊന്ന കാര്യം
ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ
പാദങ്ങള്‍ പുല്‍കിയോ
മാധവ മാസം വന്നു വിളിച്ചാല്‍
ആരാമം വൈകുമോ
ഒന്നായ് തീരുവാന്‍ നമുക്കിനി സമ്മതം
ശലഭം വഴിമാറുമാ
മിഴി രണ്ടിലും നിന്‍ സമ്മതം
ഇളനീര്‍ പകരം തരും
ചൊടി രണ്ടിലും നിന്‍ സമ്മതം
വള കിലുങ്ങുന്ന താളം പോലും
മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില്‍
തരളമാം സമ്മതം
എന്റെ ജീവനായ്
നിന്നെ അറിയാന്‍ സമ്മതം
LYRICS IN ENGLISH
No comments
Post a Comment